പശ്ചിമ ബംഗാളില്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനോഷ് ഘോഷ് (60) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഫാല്‍റ്റ നിയോജക മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് തമോനോഷ് ഘോഷ്. മൂന്ന് തവണയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിഅനുശോചനംരേഖപ്പെടുത്തി.

അടുത്തിടെ തമിഴ്‌നാട്ടിലും എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡിഎംകെയുടെ അന്‍പഴകനാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.പശ്ചിമബംഗാളില്‍ ഇന്നലെ മാത്രം 11 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here