ന്യൂഡൽഹി: വന്ദേഭാരത് മിഷന് നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 86 വിമാനങ്ങള്‍ ഷെഡ്യൂൾ ചെയ്തു. ജൂലൈ ഒന്ന് മുതൽ 14 വരെയുള്ള വിമാനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
യുഎഇ, ബഹ്റിന്, ഒമാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. 177 യാത്രക്കാര്‍ വീതമായിരിക്കും ഈ വിമാനങ്ങളില്‍ വരുന്നത്.