തിരുവനന്തപുരം: സംസ്ഥാന സർക്കാർ  ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാർ നൽകിയ വിഷയത്തിൽ  കൂടുതൽആരോപണങ്ങളുമായി വിടി ബൽറാം എംഎൽഎ. പദ്ധതിക്ക് സർക്കാർ കൺസൾട്ടൻസി കരാർ നൽകിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾക്ക് എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് വിടി ബൽറാം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഡയറക്ടറായ ഐടി കമ്പനിയാണ് എക്സാലോജിക് സെല്യൂഷൻസ്

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർമാരിൽ ഒരാളായ ജെയ്ക്ക് ബാലകുമാർ എക്സാലോജിക് സൊല്യൂഷന്റെ കൺസൾട്ടന്റാണെന്നും ബൽറാം ആരോപിച്ചു. ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് കൺസൾട്ടൻസി നൽകിയതിൽ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് ‘ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ’ എന്ന അടിക്കുറിപ്പിൽ പുതിയ ആരോപണവുമായി ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാർ നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് താൽപര്യമെടുത്താണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺസൾട്ടൻസി നൽകാൻ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടർ വിളിക്കാതെയാണ് കൺസൾട്ടൻസി നൽകിയത്. മുഖ്യമന്ത്രിയും കമ്പനിയും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Exalogic Solutions എന്ന കമ്പനിയുമായി ‘വളരെ വ്യക്തിപരമായ’ തലത്തിൽ ഇടപെടുകയും അതിന്റെ സംരംഭകർക്ക് തന്റെ ‘അപാരമായ അറിവ് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക’യും ചെയ്യുന്ന കൺസൾട്ടന്റാണ് ജെയ്ക്ക് ബാലകുമാർ.

ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ

LEAVE A REPLY

Please enter your comment!
Please enter your name here