എറണാകുളം: കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള അടുത്ത ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ തയാറെടുക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. ജില്ലയിൽ മാതൃകാ പരമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഇതുവരെ നടന്നത്.
ജില്ല തയാറാക്കിയ പ്രതിരോധ പ്രവർത്തന മാതൃക സംസ്ഥാനം തന്നെ സ്വീകരിച്ചിരിക്കുകയാണ്. ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻറർ ഒരുക്കലാ ണ് തദ്ദേശ സ്ഥാപനങ്ങൾ ചെയ്യേണ്ടത്. രണ്ടു ലക്ഷം പ്രവാസി സഹോദരങ്ങളാണ് ഇനിയും എത്താനുള്ളത്. വികേന്ദ്രീകൃത രീതിയിലാണ് സെൻ്ററുകൾ ഒരുക്കുന്നത്. ബ്ലോക്ക് ലെവലിൽ ട്രീറ്റ്മെൻ്റ് സെൻ്റർ ആരംഭിക്കുന്നതിനായി 14 സെൻ്ററുകൾ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് ലെവലിൽ 100 എണ്ണവും കണ്ടെത്തി.
ആവശ്യം വന്നാൽ വാർഡ് ലെവൽ സംവിധാനവും തയാറാക്കണം. ക്വാറൻ്റീൻ സെൻ്ററുകൾ പഞ്ചായത്ത് തലത്തിൽ തന്നെയാണ് വേണ്ടത്. താമസക്കാരുടെ ഭക്ഷണത്തിനും വൃത്തിയാക്കലിനുമുള്ള ചിലവ് ജില്ലാ ഭരണകൂടം നൽകാൻ തയാറാണെന്നും കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here