കൊച്ചി: എറണാകുളം മാര്‍ക്കറ്റ് അടച്ചതോടെ കച്ചവടക്കാര്‍ മറൈന്‍ ഡ്രൈവില്‍ തുടങ്ങിയ സമാന്തര മാര്‍ക്കറ്റ് അടയ്ക്കുവാന്‍ എറണാകുളം കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു.

വ്യാ​പാ​രി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മാ​ർ​ക്ക​റ്റ് ഭാ​ഗീ​ക​മാ​യി അ​ട​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ക​ത്തീ​ഡ്ര​ല്‍ മു​ത​ല്‍ പ്ര​സ് ക്ല​ബ് റോ​ഡ് വ​രെ​യു​ള്ള മാ​ര്‍​ക്ക​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ് അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​തേ​തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് വ്യാ​പാ​രി​ക​ള്‍ ക​ച്ച​വ​ടം മ​റൈ​ന്‍ ഡ്രൈ​വി​ലേ​ക്ക് മാ​റ്റി​യ​ത്. മാ​ര്‍​ക്ക​റ്റ് ക​ണ്ടെ​യ്‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്തി​രു​ന്ന​തി​നാ​ല്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ന​ഷ്ടം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന് മ​റൈ​ന്‍​ഡ്രൈ​വി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

മൊ​ത്ത വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള താ​ത്കാ​ലി​ക സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും മ​റ്റു ക​ട​ക​ളി​ലേ​ക്കു​ള്ള വ്യാ​പാ​രം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രുന്നത്. നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെയുംനിയോഗിച്ചിരുന്നു.

എന്നാൽഇവിടെ തിരക്ക് കൂടിയതോടെ രോഗ വ്യാപനത്തിന് ഇടയുണ്ടാകും എന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മാർക്കറ്റ് പ്രവർത്തനം നിർത്താൻ കളക്ടർനിര്‍ദ്ദേശിച്ചത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here