• തിരുവന്തപുരത്തു നിന്നു കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽവേ കോറിഡോർ എന്ന 66,000 കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ മന്ത്രിസഭാ അനുമതി നൽകിയ ശേഷം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ്.

  • തൃശ്ശൂർ ജില്ലയിലെ പല ഭാഗങ്ങളിലും ഇത്തരം ആക്ഷൻ കൗൺസിലുകൾ സെമി ഹൈസ്പീഡ് / സിൽവർ ലൈൻ റെയിൽ പദ്ധതിക്കെതിരെ രൂപീകരിച്ചിട്ടുണ്ട്.

    ത്യശൂർ: സംസ്ഥാന സർക്കാർ അംഗീകരിച്ച നടപ്പാക്കുന്ന തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ സെമി ഹൈ സ്‌പീഡ് റെയിൽ പദ്ധതിക്കെതിരെ വരടിയത്ത് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. അവണൂർ  പഞ്ചായത്ത് വരടിയം 11 വാർഡ്‌ പ്രദേശത്തൂ കൂടി കടന്നു പോകുന്ന നിലവിലെ അലൈൻമെന്റ് ജനവാസകേന്ദ്രത്തിലൂടെയാണ് എന്നും ആയത് കൊണ്ട് സംസ്ഥാന സർക്കാർ നിർദിഷ്ഠ പദ്ധതി ഉപക്ഷിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

    വരടിയത്ത് മുപ്പത്തോളം വീടുകൾക്കും വ്യാപര സ്ഥാപനങ്ങൾക്കും മീതെ കടന്നുപോകുന്ന ഈ പദ്ധതി ജനങ്ങൾക്കും പരിസ്ഥിതിക്കും കനത്ത അഗാതം സൃഷ്‌ടിക്കുമെന്നു ആക്ഷൻ കൗൺസിൽ വിലയരുത്തി.

    പദ്ധതിക്കെതിരെ രാഷ്ട്രയ ബേദമന്യേ ശക്തമായി സമരം സംഘടിപ്പിക്കുവാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ ലിന്റോ വരടിയം അദ്യക്ഷത വഹിച്ചു. പോൾ  കുന്നപ്പുളളി, ജോൺ കെന്നഡി, കാഞ്ജന ബാലകൃഷ്ണൻ, പി ടി ആന്‍റ്ണി,സു രേഷ് ഭാസ്കരൻ, ശാന്ത ബാലൻ, മാത്യൂ കെ എൽ, സേവ്യർ നീലങ്കാവിൽ, ചാക്കുണ്ണി  കെ എൽ, വർഗീസ് വി പി, നന്ദകുമാർ  കെ ആർ, ജോസഫ് വടകേത്തല, ഡെന്നി കെ സേവിഡ്, സണ്ണി എടക്കളത്തൂർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here