• കരാർ കമ്പനി ഇതുവരെ പിരിച്ചെടുത്തത് 800.31 കോടി. വിവരാവകാശ രേഖ പ്രകാരം പ്രോജെക്റ്റിന് 721.17 കോടി രൂപ ചിലവ്
  • Sub Rule 6(b) പ്രകാരം പബ്ലിക് ഫണ്ടഡ് പ്രോജെക്ട് ആണെങ്കിൽ ക്യാപിറ്റൽ കോസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ ടോൾ നിരക്കിന്റെ 40 ശതമാനം മാത്രമേ പിരിച്ചെടുക്കാനാവു എന്ന് പറയുന്നു

തൃശൂർ: പാലിയേക്കര ടോൾ കരാർ കമ്പനി 800 കോടി രൂപയിലധികം പിരിച്ചെടുത്ത സാഹചര്യത്തിൽ National Highways Fee (Determination of rates and collection) Rules 2008 SubRule 6(b) പ്രകാരം ടോൾ നിരക്ക് ഭാഗീകമായി 40 ശതമാനമായി കുറയ്ക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡണ്ടും ടോൾ ഉപസമിതി ചെയർമാനുമായ അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.
ഈ കാര്യം കാണിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ, ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകി. തങ്ങൾക്ക്‌ ലഭിച്ച വിവരാവകാശ രേഖ പ്രകാരം പ്രോജെക്റ്റിന് 721.17 കോടി രൂപ ചിലവായെന്നും മേയ് മാസം 26 വരെ 800.31 കോടി രൂപ ടോൾ ഇനത്തിൽ പിരിച്ചെടുത്തെന്നും കാണിക്കുന്നു. Sub Rule 6(b) പ്രകാരം പബ്ലിക് ഫണ്ടഡ് പ്രോജെക്ട് ആണെങ്കിൽ ക്യാപിറ്റൽ കോസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ ടോൾ നിരക്കിന്റെ 40 ശതമാനം മാത്രമേ പിരിച്ചെടുക്കാനാവു എന്ന് പറയുന്നു.
തൃശ്ശൂർ – അങ്കമാലി-ഇടപ്പിള്ളി ദേശീയ പാത BOT (built-operate- transfer) അടിസ്ഥാനത്തിലാണെങ്കിലും ഇതിൽ അങ്കമാലി -ഇടപ്പിള്ളി ഭാഗം OMT (operate- maintenanace-transfer) രീതിയിലാണ്, 25.3 കി മീ ദൂരമുള്ള ഈ നാലുവരി പാത നിർമ്മിച്ചത് ദേശീയ പാത വകുപ്പാണ്, ഇവിടെ നടത്തിപ്പും അറ്റ കുറ്റ പണിയും മാത്രമാണ് കരാർ കമ്പനി ചെയ്യുന്നത്.ആയതിനാൽ ഈ റീച്ചിനെ പബ്ലിക് ഫണ്ടഡ് ആയി മാത്രമേ കാണാനാവുള്ളൂ. ആയതിനാൽ ഈ ദുരത്തിന് പിരിച്ചെടുക്കുന്ന 29.22 രൂപയുടെ (ആകെ ദുരം 64.94 കി മീ, ടോൾ നിരക്ക് 75 രൂപ, ഒരു കി മീറ്ററിന് 75/64.94=1.15 രുപ ) 40 ശതമാനം കണക്കാക്കിയാൽ 11.69 രുപ മാത്രമേ പിരിക്കാൻ പാടുള്ളു. അപ്പോൾ യാത്രക്കാർക്ക് ടോൾ നിരക്കായ 75 രൂപയിൽ 17.53 രൂപയുടെ കുറവ് ലഭിക്കും.
ആനുപാതികമായ കുറവ് മറ്റു സ്ലാബ് വാഹനങ്ങൾക്കും ലഭിക്കും.ഈ സാഹചര്യത്തിൽ ടോൾ നിരക്ക് കുറക്കാനുള്ള നടപടികൾ കൈക്കൊള്ളണം. ടോൾ തുടങ്ങിയ കാലത്ത് ദിവസേന പതിനായിരം വാഹനങ്ങളും 15 ലക്ഷം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ മുപ്പതിനായിരം വാഹനങ്ങളും 36 ലക്ഷം രൂപയുമാണ് ദിനം പ്രതി ലഭിക്കുന്നു എന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമാകുന്നു.
അങ്ങനെയാണെങ്കിൽ 2028 ജൂണിൽ കരാർ അവസാനിക്കുമ്പോഴേക്കും കോടികണക്കിന് രുപ അന്യായമായി കമ്പനി പിരിച്ചെടുക്കും.സമാനമായ രീതിയിലുള്ള കരാർകമ്പനിയുടെ നിരവധി നിയമലംഘനങ്ങൾ തങ്ങൾ പുറത്തുകൊണ്ടുവന്നെങ്കിലും സർക്കാരും ദേശീയ പാത അതോറിറ്റിയും മൗനം പാലിക്കുകയാണെന്ന് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. എന്ത് കണ്ടെത്തിയാലും കൺസെഷൻ എഗ്രിമെന്റിന്റെ പേര് പറഞ്ഞ് പരിരക്ഷനേടാൻ ശ്രമിക്കുന്ന കമ്പനിയെ മുക്കയറിടാൻ അധികാരികൾ രംഗത്തുവരണം.

LEAVE A REPLY

Please enter your comment!
Please enter your name here