ന്യൂയോർക്ക്: കോവിഡ് വ്യാപകമായി പരാതിരിക്കാൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപനം നിയന്ത്രിക്കാമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗെബ്രിയേസിസ് പറഞ്ഞു.
ലോകത്തെ ഏത് രാജ്യത്തായാലും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുകയും പരിശോധനകൾ കൃത്യമായി നടത്തുകയും ക്വാറന്ൈറൻ വ്യവസ്ഥകൾ അടക്കം കൃത്യമായി പാലിക്കുകും ചെയ്താൽ കോവിഡ് പടരുന്നത് തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ലോകരാജ്യങ്ങൾ കോവിഡ് വൈറസിനെ നിയന്ത്രിച്ചത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.