ചാവക്കാട്: സാമൂഹ്യ അകലം പാലിക്കാത്തതിനെ തുടര്‍ന്ന്‍ ബ്ലാങ്ങാട് മത്സ്യമാർകറ്റിൽ 30 പേര്‍ക്കെതിരെ ചാവക്കാട് പോലിസ് കേസ് എടുത്തു കുന്നംകുളം എസിപി ടി.എസ്.സിനോജിന്റെ നിർദേശ പ്രകാരം;ചാവക്കാട് പോലീസ് സ്റ്റേഷൻ എസ്എച്ഒ അനിൽകുമാർ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിൽ മിന്നല്‍ പരിശോധന നടത്തിയാണ് കേസ് എടുത്തത് നിരവധി ആളുകൾ സാമൂഹിക അകലം പാലിക്കാതെയും,മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കാതെ മാർക്കറ്റിൽ തിങ്ങിനിറഞ്ഞു നില്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

എസ്‌ഐ.യു.കെ.ഷാജഹാൻ,എസ്‌ഐ.സിനോജ്,ജിഎസ്സിപിഒ.ജിബിൻ,ജോഷി,അജയ്,ഷൈജുഎന്നിവരടങ്ങുന്ന 10 അംഗ സംഘമാണ് ഇന്ന് വെളുപ്പിനെ ബ്ലാങ്ങാട്മാർകറ്റിൽ മിന്നൽ പരിശോധന നടത്തിയത് ..പൊന്നാനി,കുന്നംകുളം മത്സ്യ മാർക്കറ്റുകൾ കണ്ടയ്ന്മെന്റ്റ് സോൺ ആയതിനാൽ ചാവക്കാട് മാർകെറ്റിൽ വന്‍ തിരക്കാണ് അനുഭവപെട്ടു വരുന്നത്.ചാവക്കാട് മാർക്കറ്റിലുള്ള മൽസ്യത്തൊഴിലാളികളെയും,പരിസരത്തുള്ള കടകളുടെയും ഉടമസ്ഥന്മാരെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിളിച്ചു കോവിഡ് 19 തടയാനുള്ള എന്തൊക്കെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുള്ളതാണ് എന്ന് പോലിസ് പറഞ്ഞു .

എന്നാൽ ഈ കാര്യങ്ങൾ ഒന്നും തന്നെ പാലിക്കാതെ യാതൊരുവിധ മുൻകരുതൽ നടപടികളും സ്വീകരിക്കാതെയാണ് മാര്‍ക്കറ്റിലെ കച്ചവടക്കാരും മത്സ്യം വാങ്ങാന്‍ എത്തിയവരും ഇടപഴകിയിരുന്നത് .മേഖലയിൽ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇനിയും ശക്തമായി പരിശോധനകൾ നടത്തുമെന്ന് ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ ടി.മേപ്പിള്ളി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here