പല സ്ഥലത്തും മണിക്കൂറുകളോളം പോലീസുകാർ തുടർച്ചയായി ജോലിചെയ്യേണ്ടി വരുന്നു. ദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് യഥാസമയം ജോലിക്കെത്താൻ കഴിയാതെ വരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ ദിവസം രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പോലീസുകാർക്ക് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനും നിർദേശമുണ്ട്. പോലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന പോലീസ് മേധാവിക്ക് നൽകണം. പോലീസിലെ സ്റ്റേറ്റ് ഫെൽഫയർ ഓഫീസറും എഡിജിപിയുമായ കെ. പദ്മകുമാർ എല്ലാ ജില്ലകളും സന്ദർശിച്ച് പോലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു