കൊച്ചി : സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും , സന്ദീപ്‌ നായര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ലെന്ന് സ്രവ പരിശോധന റിപ്പോര്‍ട്ട് .ഇന്ന് ഉച്ചക്ക് ആലുവ ജില്ല സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ്‌ ഇവരുടെ സ്രവം പരിശോധനക്ക് എടുത്തത് . പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന്‍ ഇരുവരെയും കസ്റ്റ ഡി യില്‍ വാങ്ങാന്‍ അന്വേഷണ സംഘം നാളെ എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കും .എന്‍ ഐ എ കോടതി റിമാന്റ് ചെയ്ത സന്ദീപ്‌ നായര്‍ അങ്കമാലിയിലെ കോവിഡ് സെന്ററിലും , സ്വപ്ന സുരേഷ് തൃശ്ശൂരിലെ അമ്പിളിക്കല എന്ന ലോഡ്ജിലെ കോവിഡ് സെന്ററിലും നിരീക്ഷണത്തില്‍ ആണ് . വന്‍ പോലിസ് സുരക്ഷയാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ളത് .അതെ സമയം മുഖ്യ മന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ തിങ്കളാഴ്ച നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം ,അദ്ദേഹത്തെയും എന്‍ ഐ എ കസ്റ്റഡി യില്‍ എടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം

LEAVE A REPLY

Please enter your comment!
Please enter your name here