1. ദുബായ്: തനിക്ക് സ്വർണക്കടത്തുമായി ബന്ധമില്ല തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത് എന്ന വിശദീകരണവുമായി  കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന ഫൈസൽ ഫരീദ്.പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല.

ദുബായിൽ ബിസിനസ് ചെയ്യുകയാണ് താൻ. സ്വർണക്കടത്തുമായി ഒരു ബന്ധവുമില്ല. ഈ സംഭവത്തെക്കുറിച്ച് വാർത്തകളിൽ മാത്രമാണ് കാണുന്നത്. തന്റെ പേരിൽ പ്രചരിക്കുന്നത് നൂറു ശതമാനവും വ്യാജമായ കാര്യമാണ്. പ്രതികളായ ആരെയും പരിചയമില്ല. ഇത്തരം ആൾക്കാരെക്കുറിച്ചൊന്നും ഒരു പരിചയവുമില്ലെന്നും ഫൈസൽ ഫരീദ് പറഞ്ഞു.

വീട്ടുകാർ എല്ലാവരും ദുബായിലാണുള്ളത്. അതുകൊണ്ടുതന്നെ നിലവിൽ നാട്ടിലേയ്ക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫൈസൽ ഫരീദ് പറഞ്ഞു. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഫൈസിൽ ഫരീദ്

LEAVE A REPLY

Please enter your comment!
Please enter your name here