കോഴിക്കോട്: നാല് തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു വടകര മാർക്കറ്റ് അടയ്ക്കാൻ ഡിഎംഒയുടെ നിർദേശം. മാർക്കറ്റിലെ ഒരു പച്ചക്കറികട അടച്ചൂപൂട്ടുകയും ചെയ്തു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വടകര മാർക്കറ്റിലെ എല്ലാ തൊഴിലാളികൾക്കും കച്ചവടക്കാർക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.