സ്വർണക്കടത്ത്: ത​ല​സ്ഥാ​നം അ​രി​ച്ചു പെ​റു​ക്കാ​ൻ എ​ൻ​ഐ​എ

‌തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഐ​എ​യു​ടെ ഒ​രു സം​ഘം ത​ല​സ്ഥാ​ന​ത്ത് ക്യാമ്പ് ചെ​യ്താതാണ് അന്വേഷണം. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യാ​യ സ​രി​ത്തി​ന്‍റെ തി​രു​വ​ല്ല​ത്തെ വീ​ട്ടി​ൽ എ​ൻ​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തിരുന്നു.

സ്വ​ർ​ണ​ക്ക​ട​ത്തി​ന് ത​ല​സ്ഥാ​ന​ത്തെ പ​ല പ്ര​മു​ഖ​രു​ടേ​യും സ​ഹാ​യം ല​ഭി​ച്ചെ​ന്ന സ​ന്ദീ​പി​ന്‍റെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​ന്നെ​യാ​ണ് എ​ൻ​ഐ​എ തീ​രു​മാ​നം.

യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മു​ണ്ട്. ഇ​തി​നാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​ന്‍റെ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കും. അ​തേ​സ​മ​യം സ്വ​പ്‍​ന​യ്ക്ക് കേ​ര​ളം വി​ടാ​ന്‍ ഉ​ന്ന​ത​രു​ടെ സ​ഹാ​യം കി​ട്ടി​യെ​ന്ന് ക​സ്റ്റം​സി​ന് സൂ​ച​ന ല​ഭി​ച്ചു.

കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് ക​ണ്ണി​ക​ളെ സം​ബ​ന്ധി​ച്ച് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​ന്‍​ഐ​എ​യ്ക്ക് ന​ല്‍​കി. മു​ന്നൂ​റി​ല​ധി​കം പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത് എന്നാണ് സൂചന. ഇതിൽ പ്രമുഖരായ ഐപിഎസ്, രാഷട്രീയ, പോലീസ് ,സിനിമാ താരങ്ങളും, ഉള്ളതായും സൂചനയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here