തിരുവനന്തപുരം : ഡിപ്ലോമാറ്റിക് സ്വർണ കള്ള ക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും ഐ റ്റി സെക്രട്ടറിയുമായിരുന്ന മുതിർന്ന ഐ എ എസ് ഓഫീസറുമായ എം ശിവശങ്കരനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് കാണുന്നത്. ഇപ്പോൾ കസ്റ്റംസ് ഓഫീസിൽ എട്ട് മണിക്കൂറായി ശിവശങ്കറെ ചോദ്യം ചെയ്യുന്നു.

മുതിർന്നകസ്റ്റംസ് ഓഫീസർ രാമമൂർത്തി നേരിട്ട് ശിവശങ്കരന്റെ വീട്ടിൽ എത്തി നോട്ടീസ് നൽകിയതിനെ തുടർന്നാണ് ശിവശങ്കരൻ ചോദ്യം ചെയ്യാൻ എത്തിയത് . നോട്ടീസുമായ ചെന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ അര മണിക്കൂർ ശിവ ശങ്കരനുമായി ചർച്ച നടത്തി മടങ്ങി . തുടർന്ന് ഇവർക്ക് പിറകെ വീടിന്റെ പിറകിൽ കൂടി ഇറങ്ങിയ ശിവ ശങ്കരൻ കസ്റ്റംസ് ഓഫീസിൽഎത്തുകയായിരുന്നു. ശിവശങ്കരന്റെ ഫ്ലാറ്റിനു എതിർവശത്തുള്ള പഞ്ച നക്ഷത്ര ഹോട്ടലിൽ കള്ളക്കടത്ത് കേസിലെ പ്രതികളും ശിവശങ്കരനും താമസിച്ചതായി കസ്റ്റംസ് കണ്ടെത്തി ഹോട്ടലിൽ പരിശോധന നടത്തി സി സി ടി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here