മാഹി: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാന്റെ മകന്‍ സാരംഗിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതി നൽകിയപ്പോൾപീഡിപ്പിച്ച ആൾക്ക് എതിരെ നടപടിയെടുക്കുന്നതിനെതിന് പകരം തന്നെ പോലീസ് അപമാനിക്കുകയായിരുന്നു എന്ന് ഇരയായ പെണ്‍കുട്ടി പറഞ്ഞു.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇയാള്‍ തന്നെ ചൂഷണത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പറയുന്നു. ചതിക്കപ്പെട്ടു എന്നറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍, കേസ് ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടന്നെന്നും പണം വാഗ്ദാനം ചെയ്‌തെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇതിനിടെ പോലീസിന്റെ ഭാഗത്ത് നിന്ന് തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടായെന്നും പെണ്‍കുട്ടി ആരോപിച്ചു. ഒടുവില്‍ ചൈല്‍ഡ്ലൈനിന്റെഇടപെടലിനെത്തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായതെന്നാണ് ഇവരുടെ ആരോപണം.

 

LEAVE A REPLY

Please enter your comment!
Please enter your name here