തൃശൂര്‍: തൃശൂര്‍ കടവല്ലൂര്‍ പഞ്ചായത്തിലെ മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു. മത്സ്യ വില്‍പ്പനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി ചില്ലറ വില്‍പ്പന നടത്തിയിരുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ മത്സ്യ വില്‍പ്പനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 80 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 30മത്സ്യവില്‍പ്പനക്കാരുള്‍പ്പെടെയുള്ളവരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച്ചയാണ് കടവല്ലൂര്‍ പഞ്ചായത്തിലെ മത്സ്യ വില്‍പ്പനക്കാരന് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here