ഡൽഹി: കോവിഡ് പ്രതിരോധത്തിന് ജനങ്ങൾ വാൽവ് ഘടിപ്പിച്ച എൻ-95 മാസ്കുകൾ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം . ഇത്തരം മാസ്കുകൾ വൈറസിനെ പുറത്തേക്കു വിടുന്നതിനെ പ്രതിരോധിക്കില്ലെന്നും രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

പോതുജനങ്ങൾ വാൽവ് ഘടിപ്പിച്ച എൻ-95 മാസ്കുകൾ തെറ്റായ വിധത്തിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രവർത്തകർക്കുവേണ്ടിയുള്ളതാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

ധരിച്ചിരിക്കുന്ന ആളിൽനിന്ന് വൈറസ് പുറത്തേയ്ക്ക് പോകുന്നത് തടയാൻ ഈ മാസ്കുകൾക്ക് സാധിക്കില്ല. വൈറസിനെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾക്ക് ഗുണകരമല്ല ഇത്തരം മാസ്കുകളെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു

പൊതുജനങ്ങൾ വീടുകളിലുണ്ടാക്കുന്ന തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കാനും എൻ-95 മാസ്കുകളുടെ ഉപയോഗം ആരോഗ്യപ്രവർത്തകർക്കു മാത്രമായി നിയന്ത്രിക്കാനും നിർദേശത്തിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here