കൊച്ചി .കടലാക്രമണമുണ്ടായ ചെല്ലാനത്ത് ജില്ലാ ഭരണകൂടത്തിൻ്റെയും മൈനർ ഇറിഗേഷൻ വകുപ്പിൻ്റെയും നേതൃത്വത്തിൽ ജിയോ ബാഗുകൾ വിതരണം ചെയ്തു. ആയിരം ജിയോ ബാഗുകളാണ് നൽകുക. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഇവ സ്ഥാപിക്കുക.

രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ബാഗുകളിൽ മണൽ നിറയ്ക്കുന്നതിനും കടൽ ഭിത്തി തകർന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതും പ്രദേശവാസികളുടെ സഹകരണത്തോടെയാണ്.

ആവശ്യാനുസരണമാണ് ബാഗുകൾ വിതരണം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം കടൽക്ഷോഭം പ്രതിരോധിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here