ന്യൂഡല്‍ഹി: ഇന്ത്യയുടെ ആരോഗ്യ രംഗം ഏത് വെല്ലുവിളിയെ നേരിടാനും സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആരോഗ്യ രംഗത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യമേഖല ഓരോ വര്‍ഷവും 22 ശതമാനം വളര്‍ച്ച നേടുന്നുണ്ട്. മരുന്നുത്പ്പാദന രംഗത്ത് അമേരിക്കയുമായി ഇന്ത്യക്ക് മികച്ച സൗഹൃദം സൃഷ്ടിക്കാന്‍ കഴിഞ്ഞു. നിലവില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. അവസരങ്ങളുടെ ഭൂമിയായി ഇന്ത്യ മാറുകയാണെന്നും ഇന്ത്യയെ വിശ്വസിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാവിയുടെ നന്മക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഭാവി വികസനം മനുഷ്യ കേന്ദ്രീകൃതമാകണം. സമൃദ്ധമായ ലോകത്തിനായി ഇന്ത്യ വലിയ സംഭാവനയാണ് നല്‍കുന്നത്. അവസരങ്ങളുടെ നാടായി ഇന്ത്യ ഉയരുകയാണെന്നും ഇന്ത്യ ബിസിനസിന് അനുയോജ്യമെന്ന് ലോകബാങ്ക് വിലയിരുത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here