ഡൽഹി: കാർഗിലിലെ ഐതിഹാസിക യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്. പാകിസ്ഥാഥാനെ തുരത്തി സൈന്യം ത്രിവർണ പതാക ഉയർത്തി വിജയം ഉറപ്പിച്ചത് മൂന്ന് മാസം നീണ്ട ചരിത്ര പോരാട്ടത്തിനൊടുവിൽ.
രാജ്യത്തിന്റെ പരമാധികാരത്തിനായി ചരിത്ര പോരാട്ടത്തിൽ ജീവൻ ബലി നൽകിയത് 527 ധീര ജവാൻമാർ. ആത്മാഭിമാനം ഉയർത്തിയ വിജയം ആഘോഷിക്കുമ്പോൾ തന്നെ ആ ധീര രക്തസാക്ഷികൾക്ക് മുന്നിൽ ആദരമർപ്പിക്കുകയാണ് രാജ്യം.

പാക് സൈനിക മേധാവി പർവേസ് മുഷാറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈന്യം കാർഗിലിലെ തന്ത്രപ്രധാനമായ മേഖലകളിൽ നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ സംഘർഷമുഖരിതമാകുന്നത്. 1999ലെ കൊടും ശൈത്യത്തിൽ ഇന്ത്യ സൈനികരെ പിൻവലിച്ച സമയത്തായിരുന്നു പാകിസ്ഥാൻ്റെ നെറികേട്.

ആ നീതി രഹിത നീക്കത്തിന് അവർ നൽകിയ പേര് ഓപ്പറേഷൻ ബാദർ എന്നാ്നായിരുന്നു. ഇന്ത്യാ- പാക് നിയന്ത്രണരേഖ മറികടന്ന് കിലോമീറ്ററുകൾ ശത്രു കൈവശപ്പെടുത്തി. ആട്ടിടയന്മാരിൽ നിന്ന് പാക് സൈന്യത്തിന്റെ നീക്കം അറിഞ്ഞ ഇന്ത്യൻ സൈന്യം മറുപടി നൽകാനായി തുനിഞ്ഞു. പാക്കിസ്ഥാൻ്റെ നെറികേടിന് മറുപടി നൽകാൻ ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ തുടക്കമിട്ടു.

പാക്കിസ്ഥാൻ്റെ ആക്രമണങ്ങളെ മാത്രമല്ല പ്രതികൂല കാലാവസ്ഥയേയും ഭൂപ്രകൃതിയേയും ജയിക്കണമായിരുന്നു ഇന്ത്യൻ സൈന്യത്തിന് .ആ വെല്ലുവിളികളെ ആത്മവിശ്വസവും ധീരതയും കൊണ്ട് നേരിട്ടാണ് ഇന്ത്യൻ സൈന്യം ലോകത്തിന് മുന്നിൽ പുതിയ വീരഗാഥ എഴുതിച്ചേർത്തത്.

ജൂൺ 19 മുതൽ ടോലോലിങ്ങിലെ ആക്രമണം മുതൽ ജൂലൈ നാലിന് ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതു വരെ അത് നീണ്ടു നിന്നു. കരളുറപ്പുള്ള ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പടക്ക് പിന്തിരിഞ്ഞോടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.

ജൂലൈ 14ന് കാർഗിലിൽ ഇന്ത്യ വിജയം വരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. പരമാധികാര രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിനായി സ്വന്തം ജീവൻ ബലികൊടുത്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമയാണ് കാർഗിൽ. 21 വർഷങ്ങൾക്കിപ്പുറവും രാജ്യം അവരുടെ വീരസ്മരണയെ അനുസ്മരിക്കുകയാണ്.

കര-നാവിക- വ്യോമസേനയുടെ സംയുക്തമായ പ്രവർത്തനമാണ് മലനിരകൾക്ക് മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെ പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here