തിരുവനന്തപുരം;  കണ്ടെന്റ്മെന്റ് സോണിൽ കർശന നിയന്ത്രണം നടപ്പിലാക്കും.  സോണിൽ നിന്ന് ആരെയും പുറത്ത് പോകാനോ, അകത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ലെന്ന്  മുഖ്യമന്ത്രി .

അവശ്യ സാധനങ്ങൾ പോലീസ് എത്തിച്ചുകൊടുക്കും. കോറോണയെ പിടിച്ചു കെട്ടാൻ സർവ്വ ശക്തിയും ഉപയോഗിക്കേണ്ട സമയമായെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ടെന്റ്മെന്റ് സോണായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ ഒരു വാർഡ് പൂർണ്ണമായും അടക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗികൾ ഉള്ള പ്രദേശം മാത്രം കണ്ടെന്റ്മെന്റ് സോണാകും.

കൊറോണ പ്രതിരോധത്തിൽ പോലീസിനാണ് പ്രധാന ചുമതല.പ്രൈമറി, സെക്കൻണ്ടറി കോൺടാക്ടുകൾ കണ്ടെത്തേണ്ട ചുമതല പോലീസിനാണ്.എസ്ഐ യുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

24 മണിക്കൂറിനുള്ളിൽ കോൺടാക്ടുകൾ കണ്ടെത്തണം.  എറണാകുളം കമ്മിഷ്ണർ വിജയ സാഖറെയെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ സംസ്ഥാന നോഡൽ ഓഫീസർ ആയി ചുമതലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here