തൃശ്ശൂർ: വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സ് (87) അന്തരിച്ചു. തൃശ്ശൂർ: വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സ് (87) അന്തരിച്ചു. ഒല്ലൂർ തൈക്കാട്ടുശ്ശേരിയിലെ വസതിയിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മരണം.അണുബാധയെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

തൈക്കാട്ടുശ്ശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠൻ മൂസ്സിന്റെയും ദേവകി അന്തർജനത്തിന്റെയും മകനായി 1933 സെപ്റ്റംബർ 15-നാണ് ജനനം. അച്ഛൻ ആരംഭിച്ച വൈദ്യരത്നം ഔഷധശാലയുടെ ചുമതല 1954ൽ നാരായണൻ മൂസ്സ് ഏറ്റെടുത്തു. ആയുർവേദചികിത്സാരംഗത്തെ സംഭാവനകൾക്ക് 2010-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

കാലടി വെള്ളാരപ്പിള്ളി മുരിയമംഗലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മകൾ സതി അന്തർജനമാണ് ഭാര്യ. മക്കൾ: ഇ.ടി. നീലകണ്ഠൻ മൂസ്സ് (വൈദ്യരത്നം ഗ്രൂപ്പ് സീനിയർ ഡയറക്ടർ), ഇ.ടി. പരമേശ്വരൻ മൂസ്സ് (വൈദ്യരത്നം ഗ്രൂപ്പ് ഡയറക്ടർ), ഇ.ടി. ശൈലജ ഭവദാസൻ (ഡയറക്ടർ, വൈദ്യരത്നം ഗ്രൂപ്പ് ബെംഗളൂരൂ ഓപ്പറേഷൻസ്).

LEAVE A REPLY

Please enter your comment!
Please enter your name here