പുതുച്ചേരി : പുതുച്ചേരികൃഷി മന്ത്രി കമലക്കണ്ണന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ജിംപ്‌മേറിലെ ജവഹര്‍ലാല്‍ പോസ്റ്റ്ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കമലക്കണ്ണനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെയാണ് മന്ത്രിക്ക് വൈറസ് ബാധിച്ചിരിക്കുന്നത് എന്നാണ് വിവരം. നേരത്തെ കൊറോണ സ്ഥിരീകരിച്ച കാരയ്ക്കല്‍ കളക്ടര്‍ അര്‍ജുന്‍ ശര്‍മ്മയുമായി മന്ത്രി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗമുള്ളതായി കണ്ടെത്തിയത്.

കാരയ്ക്കലിലെ തിരുനല്ലാര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള മന്ത്രിയാണ് കമലക്കണ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here