ന്യൂഡൽഹി: ഗുരുതരനിലയിൽ ചികിൽസയിലുള്ള പ്രണാബ് മുഖർജിക്കു വേണ്ടി ദൈവം ഏറ്റവും മികച്ചതു ചെയ്യട്ടെയെന്നു മകളും കോണ്ഗ്രസ് നേതാവുമായ ഷർമിഷ്ഠ മുഖർജി. പ്രണബിന്റെ ആരോഗ്യനിലയിൽ ആശങ്കകപ്പെടുന്ന എല്ലാവരോടും നന്ദിപറയുന്നതായും ഷർമിഷ്ഠ ട്വീറ്റ് ചെയ്തു.
അച്ഛന് ഭാരതരത്ന ലഭിച്ച കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടാം തീയതി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നായിരുന്നു. കൃത്യം ഒരു വർ ഷത്തിനു ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലായി. ദൈവം അദ്ദേഹത്തിനു ഏറ്റവും മികച്ചതു ചെയ്യട്ടെ. ഒപ്പം എന്നെ ശക്തിപ്പെടുത്തട്ടെ.
ജീവിതത്തിലെ സന്തോ ഷങ്ങളും സങ്കടങ്ങളും സമത്വത്തോടെ സ്വീകരിക്കാൻ പ്രാപ്തയാക്കുകയുംചെയ്യട്ടെ. അച്ഛന്റെ ആരോഗ്യനിലയിൽ ആശങ്കകപ്പെടുന്ന എല്ലാവരോടും ആത്മാർഥമായി നന്ദി പറയുന്നു ഷർമിഷ്ഠ ട്വീറ്ററിൽ കുറിച്ചു.