ദില്ലി: കോൺഗ്രസ്‌ ദേശിയ വക്താവ് രാജീവ്‌ ത്യാഗി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. മാധ്യമങ്ങളിൽ പാർട്ടിയുടെ മുഖവും നാവുമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന രാജീവ് ത്യാഗി ഇന്നു വൈകിട്ടും ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും മരിക്കുന്നതും.

ഇന്ന് വൈകിട്ട് 5 മണിക്ക് നടന്ന ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത ശേഷം ഗാസിയാബാദിലെ വീട്ടിൽ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഉത്തർ പ്രദേശ് കോൺഗ്രസ്‌ മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ത്യാഗിയുടെ അകാല നിര്യാണത്തില്‍ രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here