ന്യൂഡൽഹി:. കേന്ദ്ര സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചില്‍ താരമായി കേരളത്തിലെ സ്റ്റാർട്ട് അപ് കമ്പനി. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടീം ടെക്ജെന്‍ഷ്യയിലെ ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോളിന് ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം. ഇതോടെ ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി മാറി. സ്ഥാപനത്തിന്റെ മേധാവിയാണ് പാതിരപ്പള്ളി സ്വദേശി ജോയ് സെബാസ്‌റ്റ്യനാണ്
കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് വീ കണ്‍സോളിന് ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചത്.
രണ്ടായിരത്തോളം കമ്പനികളാണ് ഇന്നവേഷന്‍ ചാലഞ്ചില്‍ പങ്കെടുത്തത്. ആദ്യ ഘട്ടത്തില്‍ 12 ടീമുകളെയാണ് തിരഞ്ഞെടുത്തത്. അതില്‍ നിന്നു 3 ടീമുകളാണ് അവസാന റൗണ്ടില്‍. കേരളത്തില്‍നിന്നുള്ള