തൃശ്ശൂർ : കൈപ്പമംഗലത്തിനടുത്ത് മൂന്നുപീടികയിലെ ജ്വലറിയിൽ നടന്നത് മോഷണ നാടകം എന്ന് വെളിപ്പെടുത്തൽ. കടയുടമ തന്നെയായിരുന്നു ഇത്തരമൊരു കവർച്ചാ നാടകം മെനഞ്ഞതെന്നാണ് വെളിപ്പെടുത്തൽ.

കുറച്ചു കാലമായുള്ള സാമ്പത്തികത്തകർച്ച മറികടക്കാൻ മെനഞ്ഞ നാടകമായിരുന്നുവെന്ന് ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടമ അന്വേഷ ഉദ്യോഗസ്ഥരോടു സമ്മതിച്ചു.

3.12 കിലോ സ്വർണ്ണവും അരക്കിലോ വെള്ളിയും ലോക്കർ തകർത്തു കവർന്നു എന്നായിരുന്നു ജ്വല്ലറിയുടമ സലീമിൻ്റെ ആദ്യ വിശദീകരണം. കടയുടെ ചുമർ തുരന്നായിരുന്നു കവർച്ച സംഘം അകത്തു കടന്ന തെന്നും അന്വേഷണ സംഘത്തെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ കവർച്ച അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ആദ്യം മുതൽക്കേ അസ്വാഭാവികത തോന്നിയിരുന്നു. ഒരാൾക്ക് നഴഞ്ഞു കയറാൻ ബുദ്ധിമുട്ടള്ള ചുവരിലെ ദ്വാരവും, ലോക്കർ തകർക്കപ്പെട്ടിരുന്നില്ല എന്നതും സംശയം ബലപ്പെടുത്തി.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജ്വല്ലറി ഉടമ സലീം സ്വർണ്ണക്കവർച്ച താൻ മെനഞ്ഞ തന്ത്രമെന്ന സമ്മതിച്ചത്. മാർച്ചു മാസത്തിനു ശേഷം സ്വണ്ണവും മറ്റും ലോക്കറിൽ സൂക്ഷിക്കാറില്ലെന്നും, അതുകൊണ്ടു തന്നെ ലോക്കർ പൂട്ടാറില്ലെന്നും സലീം വെളിപ്പെടുത്തി.മാത്രമല്ല ഉണ്ടായിരുന്ന സ്റ്റോക്ക് കടം നൽകിയവർ എടുത്തു കൊണ്ടുപോയിരുന്നതായും അയാൾ പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.
എങ്കിലും, ജ്വല്ലറിയുടെ ചുമർ തുരന്നത് മറ്റാരോ ആണെന്നും, കവർച്ച ശ്രമം നടന്നിട്ടുണ്ടെന്നുമുള്ള നിലപാടിലാണ് ഇപ്പോഴും മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് കടയുടമ..

LEAVE A REPLY

Please enter your comment!
Please enter your name here