തിരുവനന്തപുരം: ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മറ്റ് ക്ഷേത്രങ്ങളിലെല്ലാം ഭക്തര്‍ എത്തുന്നുണ്ട്. ആ രീതിയില്‍ തുലാമാസത്തില്‍ ശബരിമലയിലും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ശബരിമലയില്‍ ഭക്തര്‍ക്ക് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here