കോഴിക്കോട്: കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ വന്‍ തീപിടുത്തം. മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഒളവണ്ണ സ്വദേശിയായ ജൈസല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡിസ്‌കോ ഏജന്‍സി എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.

ഹെല്‍മെറ്റ്, റെയിന്‍കോട്ട് എന്നിവയുടെ ഗോഡൗണിനാണ് തീപിടിച്ചത്. നിലവില്‍ തീ നിയന്ത്രണവിധേയമായതായാണ് വിവരം. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴിയായതിനാല്‍ അഗ്നിശമന സേന യൂണിറ്റുകള്‍ക്ക് സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല.

ഗോഡൗണിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. രണ്ടാമത്തെ നിലയിലേക്കും തീ പടര്‍ന്നിരുന്നു. ഗോഡൗണായതിനാല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. തീപിടുത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here