കോട്ടയം:  ഓണത്തിൻ്റെ സന്ദേശത്തെ മതവിഭാഗീയതയുടെ കാഴ്ചപ്പാടിൽ വളച്ചൊടിച്ച കോട്ടയം നെടുംകുന്നം സെൻ്റ് തെരേസാസ് ഹൈസ്കൂൾ   പ്രധാന അധ്യാപികയായ സിസ്റ്റർദിവ്യ മാപ്പു പറഞ്ഞു .ഹിന്ദു ഐക്യവേദിയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ്  ദിവ്യ മാപ്പുപറഞ്ഞത്.

വിദ്യാർത്ഥികൾക്ക് അയച്ച  സന്ദേശത്തിൽ വാമനമൂർത്തിയെസംബന്ധിച്ച് പരാമർശം എൻ്റെ അറിവില്ലായ്മയായിരുന്നു. ഇതിൻ്റെ ഫലമായി ഹിന്ദുസമൂഹത്തിനു ഉണ്ടായ മനോവേദന ഞാൻ മനസ്സിലാക്കികൊണ്ട് ഞാൻ മാപ്പു ചോദിക്കുന്നു എന്നാണ് സിസ്റ്റർ വീഡിയോയിലൂടെ വ്യക്തമാക്കിയത്.

സിസ്റ്റർ ദിവ്യയ്ക്കെതിരെ ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകിയിരുന്നു.കറുകച്ചാൽ പോലീസ് സ്റ്റേഷനിലാണ് ഹിന്ദു ഐക്യവേദി പരാതി നൽകിയത്. സെൻ്റ് തെരേസാസ് ഹൈസ്കൂളിന് മുന്നിലും ഹിന്ദു ഐക്യവേദി പ്രതിഷേധം സംഘടിപ്പിച്ചു.

ഇതിനെ തുടർന്നാണ്  തനിക്ക് പറ്റിയ  തെറ്റിന് ദിവ്യ മാപ്പപേക്ഷിച്ചത്.  ഓണത്തെ അവഹേളിച്ചുകൊണ്ടുള്ള  ദിവ്യയുടെ പരാമർശം സാമൂഹ്യ മാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചിരിക്കുകയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here