എല്ലാ കലകള്‍ക്കും സംഗമസ്ഥാനമായ കലകളുടെ കുലപതി കണ്ണൻ്റെ തിരു അവതാര സുദിനമായ ഇന്ന്.പോയ വര്‍ഷങ്ങളില്‍ നാടെങ്ങും വൃന്ദാവനമായി മാറിയിരുന്ന ജന്മാഷ്ടമിക്ക് ഇത്തവണ ആഘോഷപൂര്‍വ്വം വരവേല്പു നല്‍കുന്ന ബാഹ്യാഡംബരങ്ങളിലുള്ള ഭ്രമങ്ങള്‍ കുറച്ചുകൊണ്ട് വ്രതോപാസനകളില്‍ മുഴുകിയുള്ള കൃഷ്ണ ഭക്തരുടെ സാധനകള്‍ രണ്ടിരട്ടി വര്‍ദ്ധിച്ച അനുഗ്രഹം എങ്ങും നിറഞ്ഞിരിക്കുന്നു.

കണ്ണിനും കരളിനും കുളിരഴകായ യാദവബാലനോടൊപ്പം അദൃശ്യമായി ഭക്തന്‍ കാണുകയും അനുഭവിക്കുകയുമായിരുന്നു വിരഹദുഃത്തിൻ്റെ സഖിയായ രാധയുടെ സാന്നിധ്യം.ആ ദുഃഖങ്ങളെ ഹൃദയത്തിൻ്റെനോവായും വിങ്ങലായും അവതരിപ്പിച്ച് ഭക്ത ലക്ഷങ്ങളുടെ സങ്കടങ്ങളെ കണ്ണീരുകൊണ്ട് കഴുകുകയായിരുന്നു ” കണ്ണാ, എന്‍െറ ജീവനേ ” എന്ന വീഡിയോ ആല്‍ബത്തില്‍ ആറിലും ഏഴിലും പഠിക്കുന്ന സഹോദരിമാരായ ശങ്കരിയും വേദയും! വിരഹദുഃഖത്താല്‍ വിവശയായി എല്ലായിടത്തും ദീനദീനം തേങ്ങി അലയുന്ന രാധയായി വേദയും രാധയുടെ നിഴലായി കണ്ണനായി ശങ്കരിയും തകര്‍ത്താടിയ ആല്‍ബം ഉടനേ ആയിരങ്ങള്‍ കണ്ട് വൈറലാകുകയും ചെയ്തു.പ്രഗത്ഭരായവര്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകകൂടി ചെയ്തതോടെ വലിയ ത്രില്ലിലായി കുഞ്ഞനുജത്തിമാര്‍.അച്ചാച്ചന്‍ ശ്രീമന്‍ നായണന്‍െറ വരികള്‍ക്ക് സംഗീതം നല്കിയ യശഃശരീരനായ സിദ്ധാര്‍ത്ഥ വിജയനുള്ള ആദരവുകൂടിയായി ആല്‍ബം.രാജലക്ഷി ആലപിച്ച പാട്ടിന് ദൃശ്യചാരുത നല്‍കിയത് സംവിധായകന്‍ ബാബുരാജ് ഹരിശ്രീയാണ്.സ്വന്തം ഗ്രാമത്തിലെ തുരുത്തുകളുടെ പച്ചപ്പും തോടും തോട്ടുവക്കിലെ കാട്ടുമരപ്രദേശങ്ങളും ഹരിത ഭംഗിയുള്ള ലൊക്കേഷനാക്കുകയായിരുന്നു ബാബുരാജ്.

LEAVE A REPLY

Please enter your comment!
Please enter your name here