ചെന്നൈ:കൊറോണപ്രതിരോധപ്രവർത്തനങ്ങൾക്കായിസൗരോർജത്തിലോടുന്നഓട്ടോറിക്ഷയുമായിഎം ഓട്ടോ ഗ്രൂപ്പ്

തമിഴ്‌നാട്ടിലാണ് സോളാർ പവറിലോടുന്ന ഓട്ടോറിക്ഷ അവതരിപ്പിച്ചിരിക്കുന്നത്. ഇടുങ്ങിയ റോഡുകളിലുള്ളതും ആംബുലൻസുകൾ കടന്നു പോകാത്ത വഴികളിലുള്ളതുമായ കൊറോണ രോഗികളെ ആശുപത്രികളിലെത്തിക്കാനാണ് ഇത്തരമൊരു വാഹനം വികസിപ്പിച്ചത്.തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഒ പനീർ സെൽവവും ചേർന്നാണ് സോളാർ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഗ്രാമീണ മേഖലകളിൽ ഗതാഗത സൗകര്യം ഇല്ലാത്തയിടങ്ങളിൽ ആംബുലൻസ് സൗകര്യം ലഭിക്കാതെ പലരും ബുദ്ധിമുട്ടുന്നുണ്ട്. ഇത് മനസിലാക്കിയാണ് ഇത്തരമൊരു ആശയത്തിന് രൂപം നൽകിയതെന്ന് എം ഓട്ടോ ഗ്രൂപ്പ് ചെയർമാൻ മൻസൂർ അലി ഖാൻ വ്യക്തമാക്കി. ഏത് ഇടുങ്ങിയ വഴിയിലൂടെയും കടന്നു പോയി രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഈ വാഹനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഏത് വഴിയിലും അനായാസം കടന്നു ചെല്ലാൻ കഴിയുന്ന ഈ വാഹനങ്ങൾക്ക് ചെലവും കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here