കൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലാ ഭരണകൂടം താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാനാണ് ഉത്തരവ്.

മുളന്തുരുത്തി മാർത്തോമൻ പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് മാസം 17ന് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. തുടർന്നാണ് ഇപ്പോൾ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ സഭ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങൾ പരമ്പരാഗതമായി ആരാധന നടത്തിയിരുന്ന ദേവാലയമാണിതെന്ന നിലപാടായിരുന്നു യാക്കോബായ സഭ സ്വീകരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here