കളമശേരി: ഏലൂർ നഗരസഭയിലും സി പി എം കാലുവാരിയെന്ന് കുറ്റപ്പെടുത്തി സി പി ഐ സ്ഥാനാർത്ഥിയുടെ ഫേസ് ബുക്ക് പോസ്റ്റ്. സി പി ഐ അംഗങ്ങളെക്കുറച്ച് അധ്യക്ഷ സ്ഥാനം പങ്കിടാതിരിക്കാനുള്ള സി പി എം അട്ടിമറി നീക്കമായാണ് ആരോപണം ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ കൗൺസിലിൽ ഒന്നര വർഷം ചെയർപേഴ്സൺ ആയ സിജി ബാബുവിന് വലിയ തോൽവിയാണ് വാർഡിൽ സംഭവിച്ചത്. സി പി ഐ വലിയ ശക്തിയില്ലാത്ത ഇവിടെ അതിനെ മറികടക്കാൻ സി പി എം സഹകരിച്ചില്ലെന്നാണ് ആക്ഷേപം. നെഞ്ച് പൊട്ടി മരിക്കാതിരിക്കാനാണ് താൻ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതെന്നും നീണ്ട കുറിപ്പിൽ പറയുന്നു.
ഒരു കിലോമീറ്റർ ദൂരെ മാത്രം താമസിക്കുന്ന തന്നെ വാർഡിന് പുറത്തുള്ള സ്ഥാനാർത്ഥിയെന്ന് പ്രചരണം നടന്നു. വീടുകളിൽ കയറാൻ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പോലും തയ്യാറായില്ല. എന്നിങ്ങനെ നിരവധി അരോപണങ്ങൾ പോസ്റ്റിൽ ഉന്നയിച്ചിട്ടുണ്ട്.പാർട്ടി എതിർപ്പ് അറിയിച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ സിജി ബാബു പോസ്റ്റ് പിൻവലിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here