തിരുവനന്തപുരം : തലസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട. അഞ്ചു ലക്ഷം രൂപയുടെ കളളനോട്ടും, അച്ചടി യന്ത്രങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരത്ത് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കലിനെ ( 35 )യാണ് പോലീസ് പിടികൂടിയത്. അഞ്ഞൂറിന്റെയും ,രണ്ടായിരത്തിന്റെയും നോട്ടുകളും ആഷിഖിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം വർക്കല പാപനാശത്ത് കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘത്തിലെ കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ആഷിഖ് തോന്നയ്ക്കല്‍ പിടിയിലായത്.

സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ് . ജില്ലയിൽ വ്യാപക പരിശോധനകളും നടക്കുന്നുണ്ട് .ആറ്റിങ്ങല്‍ ഡിവൈഎസ്പി യുടെയും വര്‍ക്കല പോലീസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here