തിരുവനന്തപുരം: അഴിമതിക്കെതിരെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘അഴിമതി മുക്ത കേരളം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജനുവരി 26ന് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അഴിമതിയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.

പൊതുരംഗത്തുണ്ടാകുന്ന അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാൻ പല രീതികളും പരീക്ഷിച്ചു. അഴിമതിയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് പരാതി നൽകിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കയുണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിയെ കുറിച്ച് വിവരം നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സർക്കാർ വിജ്ഞാപനം ചെയ്യുന്ന അതോറിറ്റിയ്ക്ക് മുന്നിൽ സോഫ്റ്റ് വെയർ വഴി പരാതി നൽകാം. വിവരം നൽകുന്നവർ ഒരു സർക്കാർ ഓഫീസിലും കയറേണ്ടി വരില്ലെന്നും കഴമ്പില്ലാത്ത പരാതികൾ ഫിൽട്ടർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here