ആലുവ.ആലുവായിലെആദ്യകാലവനിതാഫോട്ടോഗ്രാഫർ മരിയാ സൂസി രാജുവെന്ന ഗ്രേയ്സി – (5 7 ) നിര്യാതയായി. ആലുവ ഉളിയന്നൂർ സ്വദേശിനിയായ ഇവർ ആലുവായിൽ വർണ്ണ എന്ന പേരിൽ ഏറെക്കാലം സ്റ്റുഡിയോ നടത്തിയിരുന്നു. പോലീസിനു വേണ്ടി മൃതദേഹങ്ങളുടെ ഇൻക്വസ്‌റ്റ്‌ ഫോട്ടോകളും മറ്റും നടത്തിയിരുന്നത് ഇവരാണ്. ആലുവായിലെ വിവിധ ചടങ്ങുകൾക്ക് ഇരുചക്ര വാഹനത്തിലെത്തി ചിത്രങ്ങൾ പകർത്തുന്ന ഗ്രേസി എല്ലാവർക്കു മുന്നിലും വളരെയേറെ ശ്രദ്ധേയയായിരുന്നു. അക്കാലത്ത് ആലുവായിൽ ഇത്തരത്തിൽ വേറെ വനിതാ ഫോട്ടോഗ്രാഫർമാരില്ലായിരുന്നു.

സംസ്കാരം ഉച്ചയ്ക്ക് 1.30 ന് എട്ടേക്കർമാർത്തോമാ പള്ളിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here