കൊച്ചി:വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുനനച്ചുവളർത്തിയ യുവാവ് അറസ്റ്റിൽ. പട്ടിമറ്റം ഡബിൾ പലത്തിന് അടുത്ത് കുഴുപ്പിള്ളി വിട്ടിൽ നജീബ് (40) അണ് പിടിയിലായത്. റൂറൽജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വീട്ടുമുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിലായാണ് കഞ്ചാവ് നട്ടിരുന്നത്. രണ്ട് മാസത്തോളം പ്രായം വരും ചെടിയ്ക്ക് . ജില്ലാ നർക്കോട്ടിക്ക് സ്ക്വാഡ് ഡി.വൈ.എസ്.പി എം.ആർ മധു ബാബു, കുന്നത്ത്നാട് എസ്.എച്ച്.ഒ വി.ടി ഷാജൻ, എസ്.ഐ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here