ശ്രീനഗർ: ലഡാക്കിൽ ചൈനീസ് സൈനികൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ. അതിർത്തി ലംഘിച്ച് രാജ്യത്ത് പ്രവേശിച്ച സൈനികനെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഡാക്കിലെ റെസംഗ് ലാ മേഖലയിൽ വെച്ചാണ് സൈനികനെ സേന പിടികൂടിയത്.

ഇന്ന് പുലർച്ചെയോടെയാണ് ചൈനീസ് സൈനികൻ ദക്ഷിണ പാംഗോങ് സോ തടാകത്തിന് സമീപമുള്ള യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ചത്. കഴിഞ്ഞ വർഷമുണ്ടായ സംഘർഷത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും മേഖലയിൽ സൈനിക വിന്യാസം നടത്തുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന കൂടുതലായി സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഫോർവേഡ് പോസ്റ്റുകളെയാണ് ചൈനീസ് സൈന്യം ലക്ഷ്യമിടുന്നത്. ചൈനീസ് സൈനികൻ നിയന്ത്രണ രേഖ ലംഘിച്ച സംഭവത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ചൈനെയെ വിവരം അറിയിച്ചെന്നും ഇന്ത്യൻ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനീസ് സൈനികൻ ബോധപൂർവ്വമാണോ അതിർത്തി ലംഘിച്ചതെന്ന കാര്യം പരിശോധിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here