തിരുവനന്തപുരം: നെയ്യാറ്റിന്‍കര തർക്കഭൂമിയിൽ തീകൊളുത്തിയ രാജന്റെയും അമ്പിളിയുടെയും വിയോഗം കേരളക്കരയെ പിടിച്ചു കുലുക്കിയിരുന്നു. അനാഥമായത് മാറിയത് ഈ മക്കളുമായിരുന്നു. എന്നാല്‍ ഇന്ന് തെളിഞ്ഞ മുഖത്തോടെയുള്ള രാഹുലിന്റെയും രഞ്ജിത്തിന്റെയും ചിത്രമാണ് സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്.

കരഞ്ഞു കലങ്ങിയ രാഹുലിന്റെയും രഞ്ജിത്തിന്റെയും കണ്ണുകളിലും മുഖത്തും പുഞ്ചിരി വിരിഞ്ഞ ചിത്രം പങ്കുവച്ചിരിക്കുന്നത്, എഴുത്തുകാരി ലക്ഷ്മി രാജീവ് ആണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ തന്റെ അനന്ത വിജയം മോതിരം വിറ്റ് കിട്ടിയ തുക അവര്‍ രഞ്ജിത്തിനും രാഹുലിനും നല്‍കിയിരുന്നു. രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ രാഹുലിനെയും രഞ്ജിത്തിനെയും താന്‍ വിളിക്കാറുണ്ടെന്നും അവരുടെ വിശേഷങ്ങളും പറഞ്ഞാണ് സന്തോഷ ചിത്രം ലക്ഷ്മി രാജീവ് പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

രാത്രി ഭക്ഷണം എടുക്കുമ്പോഴാണ് രാഹുലിനെയും രഞ്ജിത്തിനെയും വിളിക്കുക. അവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവും അപ്പോഴേക്കും. ഇന്ന് ഞാന്‍ വൈകി- അവരിങ്ങോട്ടു വിളിച്ചു. കുറച്ചധികം തിരക്കുണ്ട് അമ്മ കാര്യങ്ങള്‍ ഒന്ന് ഒതുക്കിയിട്ടു വരാം കേട്ടോ മിടുക്കരായിട്ടിരിക്കണം. ആരെ ഒതുക്കണം അമ്മ ! ഞാന്‍ വരാം. ചെറിയവന്‍ . അമ്പട ചട്ടമ്പി ! ഞാന്‍. രണ്ടുപേരും കുടുകുടെ ചിരിച്ചു. നിറുത്താതെ.അവരുടെ ചിരി ഇഷ്ട്ടമുള്ള അമ്മമാര്‍ നിരവധിയുണ്ടെന്നു ഞാനവരോട് പറഞ്ഞു. കുഞ്ഞുണ്ണിയുടെ ‘അമ്മ പ്രിയ ക്ക് ഈ ചിരി സമര്‍പ്പിക്കുന്നു. അവരുടെ താല്‍ക്കാലിക തകര വീട്ടില്‍ കറണ്ടും വെള്ളവും ഒന്നുമില്ല. ഒന്നര വര്‍ഷമായി. ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമല്ലോ.

 

LEAVE A REPLY

Please enter your comment!
Please enter your name here