ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം. പൂഞ്ച് ജില്ലയിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്താണ് സംഭവം. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചു. 10 ജെ-കെ റൈഫിൾസിലെ ഹവീൽദാറായ നിർമ്മൽ സിംഗാണ് വീരമൃത്യു വരിച്ചത്.പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടി സെക്ടറിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. തുടർന്ന് ഇന്ത്യൻ സേനയും പ്രത്യാക്രമണം നടത്തി. എന്നാൽ ആക്രമണത്തിൽ  നിർമ്മൽ സിംഗിന് പരിക്കേൽക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here