ന്യൂഡൽഹി : ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ഈ മാസം 28 ന് നടക്കും . മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേർന്നാണ് ബൈപ്പാസ് ഉദ്ഘാടനം നിർവ്വഹിക്കുക .

6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതിൽ 3.2 കിലോമീറ്റർ മേൽപ്പാലമാണ്. ബീച്ചിനു മുകളിലൂടെയുള്ള ആദ്യ മേൽപ്പാലമെന്നതു പ്രത്യേകതയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 172 കോടി രൂപ വീതം ചെലവിടുന്ന വിധത്തിൽ 344 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക .

പണികൾ പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം 3 ചീഫ് സെക്രട്ടറിമാരുടെ സമിതിയും മദ്രാസ് ഐഐടിയിലെ 2 വിദഗ്ധരും ഭാരപരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. 1987 ലാണ് ആലപ്പുഴ ബൈപ്പാസിന് തറക്കല്ലിട്ടതാണ്. പണി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here