ന്യൂഡൽഹി: ഫേസ്ബുക്ക് വരിക്കാരുടെ വിവരങ്ങൾ ചോർത്തിയതിന്റെ പേരിൽ കേംബ്രിഡ്ജ് അനലിറ്റിക്ക, ഗ്ലോബൽ സയൻസ് റിസർച്ച് എന്നീ സ്ഥാപനങ്ങൾക്കെതിരെ സി.ബി.ഐ കേസ്സെടുത്തു. ഇന്ത്യയിലെ ഫേസ്ബുക്ക് വരിക്കാരുടെ സ്വകാര്യവിവരങ്ങൾ യാതൊരു അനുവാദവുമില്ലാതെ ചോർത്തിയതിന്റെ പേരിലാണ് കേസ്സ്..

ഫേസ്ബുക്കിനെതിരെ പരാമർശങ്ങൾ ഉണ്ടായതോടെ 2018ലാണ് സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനത്തിന് ഫേസ്ബുക്കിലെ ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തി നൽകിയത് ഗ്ലോബൽ സയൻസ് റിസർച്ച് എന്ന ഗവേഷണ സ്ഥാപനമായിരുന്നു. ഫേസ്ബുക്കിലെ വിവരങ്ങൾ നിയമവിരുദ്ധമായി കൈക്കലാക്കുകയാണ് ചെയ്തത്.

ഇന്ത്യയിലെ വിവരസങ്കേതിക വകുപ്പ് 2018ൽ കേംബ്രിഡ്ജ് അനലിറ്റിക്കയോട് വിശദീകരണം ചോദിച്ചിരുന്നു. 2003 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നിയമവിരുദ്ധ വിവര ശേഖരണ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ക്രിസ്റ്റഫർ വില്ലീ എന്ന വ്യക്തിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here