തിരുവനന്തപുരം: സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജനുവരി 26 ന് രാവിലെ ഒൻപതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എൻ.സി.സി പരേഡുകളും ചടങ്ങിൽ നടക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.

ക്ഷണിക്കപ്പെട്ട 100 പേർക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. സബ് ജില്ലാ തലത്തിൽ സബ് ജില്ലാ മജിസ്ട്രേറ്റുമാരും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പതാക ഉയർത്തുന്നത്. ഇവിടങ്ങളിൽ പരമാവധി 75 പേർക്കാണ് ചടങ്ങിൽ പ്രവേശനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അദ്ധ്യക്ഷൻമാരാണ് പതാക ഉയർത്തുക. പരമാവധി 50 പേർക്കാണ് പ്രവേശനം.

സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നടക്കുന്ന പരിപാടികളിലും പരമാവധി 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, സാനിറ്റൈസേഷൻ തുടങ്ങിയ എല്ലാ ആരോഗ്യ പ്രോട്ടോകോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും ചടങ്ങുകളിൽ പ്രവേശനമുണ്ടായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here