ന്യൂ​ഡ​ൽ​ഹി: രാ​ജ്യം 72-ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ അ​യോ​ധ്യ​യി​ലെ മു​സ്‌​ലിം പ​ള്ളി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് ശേ​ഷം വൃ​ക്ഷ​തൈ​ക​ൾ ന​ട്ടാ​ണ് പ​ള്ളി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഇ​ന്ത്യ-​ഇ​സ്ലാ​മി​ക് ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​നാ​ണ് പ​ള്ളി​യു​ടെ നി​ർ​മാ​ണ ചു​മ​ത​ല.

അ​യോ​ധ്യ​യി​ലെ ധ​ന്നി​പ്പൂ​ർ ഗ്രാ​മ​ത്തി​ലു​ള്ള അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ള്ളി നി​ർ​മി​ക്കു​ക. ട്ര​സ്റ്റ് മേ​ധാ​വി സ​ഫ​ർ അ​ഹ​മ്മ​ദ് ഫാ​റു​ഖി രാ​വി​ലെ 8.45ന് ​ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ട്ര​സ്റ്റി​ന്‍റെ 12 അം​ഗ​ങ്ങ​ളും വൃ​ക്ഷ​തൈ ന​ട്ടു. മ​ണ്ണു പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് പ​ള്ളി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പ​ള്ളി പ​ണി​യു​ക. അ​യോ​ധ്യ ത​ർ​ക്ക​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്നാ​ണ് പ​ള്ളി​ക്ക് പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. പ​ള്ളി​യോ​ടൊ​പ്പം ആ​ശു​പ​ത്രി​യും ക​മ്മ്യൂ​ണി​റ്റി കി​ച്ച​നും കോ​മ്പൗ​ണ്ടി​ൽ ഉ​ണ്ടാ​വും.

LEAVE A REPLY

Please enter your comment!
Please enter your name here