ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്ക് എതിരെ നടത്തിയ റാലിയിൽ പങ്കെടുക്കാൻ എത്തിയ ട്രാക്ടറുകളിൽ നിന്നും നിരവധി മദ്യക്കുപ്പികൾ ഡൽഹി പോലീസ് പിടികൂടി. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

 

വിദേശ മദ്യക്കുപ്പികളും ഒപ്പം നിരവധി സ്നാക്സ് പാക്കറ്റുകളുമാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ കർഷകർ എന്ന വ്യജേന എത്തിയവരാണ് ഡൽഹിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധം ആരംഭിച്ചപ്പോൾ മുതൽ തന്നെ ബാഹ്യ ശക്തികളുടെ ഇടപെടൽ പകൽ പോലെ വ്യക്തമായിരുന്നു..

പ്രതിഷേധക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി ഖാലിസ്ഥാൻ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് രംഗത്തെത്തിയിരുന്നു. ഇതിനായി വിദേശത്ത് നിന്നുപോലും എസ്എഫ്ജെ ധനസമാഹരണം നടത്തിയെന്നും കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here