തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവും, നിയമന്ത്രിയും പങ്കെടുത്തു. ഈ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കാനിരിക്കെയാണ് പുതിയ ചുമതല സര്‍ക്കാര്‍ ബിശ്വാസ് മേത്തയ്ക്ക് നല്‍കിയത്.