തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ മു​ഴു​വ​ൻ വ്യാ​പ​ക​മാ​യ അ​ഴി​മ​തി​യി​ലാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ. തൃ​ശൂ​രി​ല്‍ ന​ട​ന്ന ബി​ജെ​പി പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ല്‍ അ​ഴി​മ​തി​യും കും​ഭ​കോ​ണ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ പേ​ര് വ​ള​രെ മോ​ശ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ഴി​മ​തി കേ​സു​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ നി​ഴ​ലു​ണ്ടെ​ന്നും ന​ദ്ദ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ  മു​ഖ്യ​മ​ന്ത്രി​ക്ക് സ്വ​ര്‍​ണ​ത്തോ​ടാ​ണ് പ്രി​യം. മ​റ്റൊ​രാ​ള്‍​ക്ക് സോ​ളാ​റി​ല്‍ നി​ന്നാ​ണ് ഊ​ര്‍​ജം ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

പി​ണ​റാ​യി സ​ർ​ക്കാ​ർ കെ​ടു​കാ​ര്യ​സ്ഥ​ത​യും നി​ഷ്‌​ക്രി​യ​ത്വ​വും നി​റ​ഞ്ഞ​താ​ണ്.​സ്ത്രീ-​ദ​ളി​ത് അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ദ്ധി​ച്ചു, ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ര്‍​ന്നു, കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്യാ​നാ​യി സം​സ്ഥാ​ന​ത്തി​ന് ന​ല്‍​കി​യ അ​ധി​കാ​രം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും ന​ദ്ദ കു​റ്റ​പ്പെ​ടു​ത്തി.

കേരളത്തിനായി ഒട്ടേറെ കാര്യങ്ങൾ കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്ന് നദ്ദ ചൂണ്ടിക്കാട്ടി. കൊച്ചി -മംഗലൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയും കൊച്ചിൻ ഷിപ്പ് യാർഡും ദേശീയപാതാ വികസനവും ഭാരത് മാല പദ്ധതിയും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു നദ്ദയുടെ വാക്കുകൾ. പുറ്റിങ്ങൽ അപകടസമയത്ത് മൂന്ന് മണിക്കൂറിനുളളിലാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 137 ശതമാനത്തിന്റെ വർദ്ധനയാണ് വരുത്തിയിരിക്കുന്നതെന്നും ഇതിന്റെ ഗുണം കേരളത്തിനും ലഭിക്കുമെന്നും ജെ.പി നദ്ദ പറഞ്ഞു. വിദേശത്ത് തീവ്രവാദികൾ തടവിലാക്കിയിരുന്ന മലയാളി നഴ്‌സുമാരെ മോചിപ്പിച്ചുകൊണ്ടുവന്നതും നദ്ദ പരാമർശിച്ചു.

തൃശൂരിന്റെ സാംസ്‌കാരിക വൈവിദ്ധ്യം പരാമർശിച്ച ശേഷമായിരുന്നു നദ്ദ പ്രസംഗം ആരംഭിച്ചത്. ഭഗവാൻ ശിവന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും പേരിൽ അറിയപ്പെടുന്ന നഗരമാണ് തൃശൂർ. അതിന്റെ ഊർജ്ജത്തിലാണ് താൻ സംസാരിക്കുന്നതെന്ന് നദ്ദ പറഞ്ഞു. തൃശൂർ പൂരവും നദ്ദ പരാമർശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here