കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും ബ​സ് ക​ട​ത്തി​യ​യാ​ളെ​ന്ന് സം​ശ​യി​ക്കു​ന്ന വ്യ​ക്തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു. പാ​രി​പ്പ​ള്ളി​യി​ല്‍ ബ​സ് ഉ​പേ​ക്ഷി​ച്ച സ്ഥ​ല​ത്ത് നി​ന്നു​മാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ രാ​ത്രി കാ​ണാ​താ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ല്ലം പാ​രി​പ്പ​ള്ളി​യി​ലാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ലെ വേ​ണാ​ട് ബ​സ് കാ​ണാ​നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ​ക്ക് മ​ന​സി​ലാ​കു​ന്ന​ത്. പി​ന്നാ​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​സ് ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30 ഓ​ടെ സ​ർ​വീ​സിം​ഗി​ന് ഗാ​രേ​ജി​ൽ ക​യ​റ്റി​യ വാ​ഹ​നം പി​ന്നീ​ട് 12.30 ഓ​ടെ പു​റ​ത്തി​റ​ക്കി​യ​താ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഡി​പ്പോ​യ്ക്ക് സ​മീ​പ​ത്തെ മു​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ റോ​ഡ് വ​ശ​ത്താ​ണ് ബ​സ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. രാ​വി​ലെ ഡി​പ്പോ അ​ധി​കൃ​ത​ർ ബ​സ് തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടി​ല്ല.

പി​ന്നീ​ട് പു​ല​ർ​ച്ചെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഡ്രൈ​വ​ർ​മാ​ർ ആ​രെ​ങ്കി​ലും ബ​സ് മാ​റി​ക്കൊ​ണ്ടു​പോ​യി എ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ർ ക​രു​തി. പു​ല​ർ​ച്ചെ സ​ർ​വീ​സ് തു​ട​ങ്ങി​യ ബ​സി​ലെ ജീ​വ​ന​ക്കാ​രെ​യെ​ല്ലാം വി​ളി​ച്ച് തി​ര​ക്കി​യെ​ങ്കി​ലും ആ​ര് ബ​സ് കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണം പോ​യെ​ന്ന ബോ​ധ്യം ഡി​പ്പോ അ​ധി​കൃ​ത​ർ​ക്ക് ഉ​ണ്ടാ​യ

LEAVE A REPLY

Please enter your comment!
Please enter your name here